മലയാള സിനിമയിലേക്ക് കടന്നു വരുന്ന ചിലാ നായിക മുഖങ്ങളെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല . ‘ചെമ്പരത്തി’ ശോഭന എന്ന പേരിലറിയപ്പെടുന്ന നടി റോജാ രമണി വര്‍ഷങ്ങള്‍ക്ക് ശേഷം വിശേഷങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ്. പതിനാറു വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമായി നിലയുറപ്പിച്ച റോജാ രമണി ചെമ്പരത്തി എന്ന മലയാള സിനിമയിലൂടെയാണ് അറിയപ്പെട്ടു തുടങ്ങിയത്.
ചെമ്പരത്തി എന്ന സിനിമയുടെ ഓര്‍മ്മകളിലേക്ക് ശോഭ വീണ്ടും മനസ്സ് തുറക്കുന്നു. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു പഴയകാല നായികയുടെ തുറന്നു പറച്ചില്.
കൊല്ലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രീകരണം തുടങ്ങിയ ദിവസം തന്നെ രസകരമായ ഒരു അനുഭവം ഉണ്ടായി, രാവിലെ സെറ്റില്‍ എല്ലാവരും ഇടവേളയായപ്പോള്‍ വിസ്കി കുടിക്കുന്നു. ഞാനും അമ്മയും ഞെട്ടി പ്രൊഡക്ഷന്‍ ബോയ് ഗ്ലാസ്സില്‍ വിസ്കി കൊടുക്കുന്നു.എല്ലാവരും വാങ്ങി കുടിക്കുന്നു. എനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് കൊണ്ട് വന്നു തന്നു, വിസ്കി കഴിക്കില്ലെന്ന് പറഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് ചിരിച്ചു കൊണ്ട് പറഞ്ഞു ഇത് ജീരക വെള്ളമാണെന്ന്, അങ്ങനെയുള്ള നിരവധി രസകരമായ അനുഭവങ്ങള്‍ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്. റോജ രമണി പങ്കുവെയ്ക്കുന്നു.
Post Your Comments