സാധനങ്ങൾ മറിച്ചു വിൽക്കാൻ ഒരു സംഘം എത്തുന്നു എന്ന് നടൻ ടോവിനോ തോമസ്

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തു വിൽക്കുന്ന സംഘം നിലവിലുണ്ടെന്ന് നടൻ ടോവിനോ തോമസ്. വളണ്ടിയര്‍മാര്‍ സാധനങ്ങള്‍ വാങ്ങി ഓണച്ചന്തകളിലും മറ്റും വന്‍ തുകയ്ക്ക് മറിച്ചു വിൽക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക് ലൈവിലൂടെ ആണ് ടോവിനോ ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെ ഉള്ളവരുടെ എണ്ണം കൂടുതൽ ആണ്. ക്യാമ്പുകളിൽ ഉള്ളതിനേക്കാൾ ആൾക്കാരുടെ കണക്ക് പറഞ്ഞു സാധനങ്ങൾ വാങ്ങുന്നു. ഈ ദുരിതത്തിനിടയിലും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്. യഥാര്‍ത്ഥ വളണ്ടിയര്‍മാരെ ഇക്കൂട്ടത്തില്‍ നിന്നും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും ടൊവിനോ വ്യക്തമാക്കി.

 

വലിയ ഒരു ദുരന്തത്തിൽ നിന്നും ഇത്രയും പെട്ടെന്ന് കര കയറാൻ കഴിഞ്ഞത് മലയാളികളുടെ ഒത്തൊരുമയും നന്മയും കാരണം ആണെന്നും കേരളത്തിന്റെ വളർച്ചക്ക് ഉതകാൻ പോകുന്ന കാര്യം അതാണെന്നും ടോവിനോ പറയുന്നു.

Share
Leave a Comment