മൈ ബോസ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ അനിൽ നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സമത്വം. പേമാരിയിലും പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജീവിതങ്ങളെ കുറിച്ച് പറയുന്നത് ആണ് ചിത്രം. ഒരു ദുരന്തം മനുഷ്യ മനസുകളിൽ എങ്ങനെ മാറ്റം വരുത്തുന്നു എന്ന് ചിത്രം പറയുന്നു. വളരെ അവിചാരിതമായി ആണ് ഈ ചിത്രം മനസിലേക്ക് വരുന്നതെന്ന് അനിൽ നായർ പറയുന്നു.
മിഴി തുറക്ക് എന്ന ചിത്രത്തിന്റെ നിർമാതാവായ രജി തമ്പിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 6 മാസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്. ഇപ്പോൾ കേരളത്തിന്റെ അവസ്ഥ അതുമായി വളരെ ബന്ധമുള്ളത് യാദൃശ്ചികം ആണെന്ന് സംവിധായകൻ പറയുന്നു. ഈ വരുന്ന ചതയദിനത്തിൽ ചിത്രം ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യും. രാവിലെ 11 മണിക്കാണ് ചിത്രം യൂട്യൂബിൽ എത്തുക.
സംവിധാനത്തിന് പുറമെ എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നതും അനിൽ നായർ തന്നെയാണ്. തിരക്കഥയൊരുക്കുന്നത് ഹരീഷ് നായർ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷൽ എഫക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്സ് കണ്ണനും നിർവഹിക്കുന്നു. കളറിംഗ് സുജിത് സദാശിവൻ, ചമയം പ്രദീപ് രംഗൻ, നിർമ്മാണ നിർവ്വഹണം വർഗ്ഗീസ് ആലപ്പാട്ട്, ശിവൻ പൂജപ്പുര, സൗണ്ട് മിക്സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാർ എന്നിവരും നിർവഹിക്കുന്നു. വിൻ വാ സ്റ്റുഡിയോയിൽ ആണ് ഡബ്ബിങ് വർക്കുകൾ നടന്നത്.
Post Your Comments