CinemaGeneralMollywoodNEWS

പോലീസ് കേസ്; പ്രിയദർശൻ സിനിമ മഹാദുരന്തമായതിന് പിന്നിൽ!

നിരവധി മെഗാഹിറ്റ് ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. ‘വെള്ളാനകളുടെ നാട്’, ‘ചിത്രം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് മുൻപേ പ്രിയദർശൻ ചെയ്ത ചിത്രമായിരുന്നു ‘ഒരു മുത്തശ്ശി കഥ’. വിനീത് നായകനായ ചിത്രം നിരവധി പ്രതിസന്ധികളെ മറികടന്നാണ് ബിഗ് സ്‌ക്രീനിലെത്തിയത്.

കടപ്പുറം പശ്ചാത്തലമായ ചിത്രത്തിന്‌ ലൊക്കേഷന്‍റെ കാര്യത്തിൽ പ്രിയദർശൻ ഒരു പുതുമ വെച്ചിരുന്നു.ചെമ്മീൻ പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ പൂർണ്ണമായും കടപ്പുറത്തു ചിത്രീകരിച്ചപ്പോൾ ഒരു മുത്തശ്ശി കഥയിൽ മറ്റൊരു മാറ്റം വരുത്താനാണ് പ്രിയദർശൻ തീരുമാനിച്ചത് . ലൊക്കേഷനായി കടപ്പുറത്തിനു പകരം കാസർഗോഡ് സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ടയാണ് പ്രിയദർശൻ സിനിമയുടെ ചിത്രീകരണത്തിനായി തെരെഞ്ഞെടുത്തത്. ചിത്രീകരണത്തിനിടെ ഒരു സീൻ ഷൂട്ട് ചെയ്യുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളുടെ അശ്രദ്ധ മൂലം ബേക്കൽ കോട്ടയിൽ തീ പിടിക്കുകയും ചിത്രീകരണം മുടങ്ങുകയും സംഭവം പോലീസ് കേസിലേക്ക് വഴിമാറുകയും ചെയ്തിരുന്നു .ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു ചിത്രം തിയേറ്ററിലെത്തിയെങ്കിലും ബോക്സോഫീസിൽ ചിത്രം തകർന്നടിയുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button