ഓണം ആഘോഷങ്ങളുടെ നാളുകൾ. അതുകൊണ്ടു തന്നെ സൂപ്പർ താരങ്ങളുടെ അടക്കം ചിത്രങ്ങളാണ് ഓണം ആഘോഷിക്കാനായി ഒരുങ്ങിയത്. എന്നാൽ പെരുമഴയുടെയും പ്രളയത്തിന്റെയും കെടുതികൾ കൊണ്ട് കലുഷമായ കേരളത്തിന്റെ അന്തരീക്ഷം ആഘോഷത്തിന് പറ്റിയതല്ലെന്നു മനസിലാക്കി ചിത്രങ്ങളുടെ റിലീസ് മാറ്റി ക്കഴിഞ്ഞു. ഒരാഴ്ച കൂടി കാത്തിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഓണച്ചിത്രങ്ങളുടെ റിലീസ് എപ്പോഴെന്ന് തീരുമാനിക്കാനാണ് ഫിയോക്കിന്റെ (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള) പുതിയ തീരുമാനം.
പുതിയ സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോഴുള്ളത്. കേരളം സാധാരണജീവിതത്തിലേക്ക് തിരികെയെത്തട്ടെ. എന്നിട്ട് തീരുമാനിക്കാം ഓണം റിലീസുകള്‍ എപ്പോഴെന്ന് ഫിയോക്ക് പ്രതിനിധി എം.സി.ബോബി ടൈസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Read also:സ്വന്തം ചോറില്‍ വിഷം കലക്കുന്നയാളാണ് പേളി; ബിഗ് ബോസിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിഥി
സേതു-മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്, റോഷന് ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, റഫീക്ക് ഇബ്രാഹിം-ബിജു മേനോന് ടീമിന്റെ പടയോട്ടം, ഫെല്ലിനി ടി.പിയുടെ ടൊവീനോ തോമസ് ചിത്രം തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി നേരത്തേ തീരുമാനിച്ചിരുന്നത്. ഇതില്‍ പടയോട്ടം റിലീസ് നേരത്തേ മാറ്റിയിരുന്നു.
Post Your Comments