ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്റെ ഫ്ലോറില്‍ നടി മഞ്ജു വാര്യര്‍ ഒരിക്കല്‍ അതിഥിയായി വന്നപ്പോള്‍ ഒരു ആരാധകന്റെ വക ഏറെ അപ്രതീക്ഷിതമായ ഒരു ചോദ്യം മഞ്ജു വാര്യര്‍ക്ക് നേരിടേണ്ടിവന്നു. മഞ്ജു അഭിനയിച്ച മോഹന്‍ലാല്‍ എന്ന സിനിമ മമ്മൂട്ടി കണ്ടാല്‍ മഞ്ജു സത്യത്തില്‍ എന്റെ ആരാധികയാണോ അതോ മോഹന്‍ലാലിന്റെ ആരാധികയാണോ എന്ന് മമ്മൂട്ടി ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍കുമെന്നായിരുന്നു ആരാധകന്റെ ചോദ്യം.
ചോദ്യം കേട്ട മഞ്ജു ആദ്യമൊന്നും പരിഭ്രമിച്ചെങ്കിലും വളരെ കൂളായി തന്നെ താരം അതിനു മറുപടി നല്കി.
“സിനിമയുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് അതിനു ഉത്തരം ഈസിയായി പറയാന്‍ കഴിയും. പക്ഷെ സിനിമയില്‍ നില്ക്കുന്ന ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുക പ്രയാസകരമാണ്, രണ്ടു പേര്‍ക്കും അവരുടെതായ കഴിവുകള്‍ ഉണ്ട്. രണ്ടുപേരുടെയും അഭിനയത്തിന്റെ ആഴം നന്നായി അറിയാവുന്ന സ്ഥിതിക്ക് ഒരാളെ എടുത്തു പറയാന്‍ ബുദ്ധിമുട്ടാണ്”. ആരാധകന് മഞ്ജു വാര്യര്‍ മറുപടി നല്കി.
Post Your Comments