കരിയറിന്റെ തുടക്കകാലത്ത് ഏറെ വേദനിപ്പിക്കുന്ന ഒരു സന്ദര്‍ഭം മനോജ് കെ.ജയന് നേരിടേണ്ടി വന്നിട്ടുണ്ട്, മോഹന്‍ലാല്‍ ചിത്രമായ ഉള്ളടക്കത്തില്‍ നടി അമലയുടെ കഥാപാത്രത്തിന്റെ കാമുകനായി അഭിനയിക്കാന്‍ സംവിധായകന് കമല്‍ ആദ്യം തെരഞ്ഞെടുത്തത് മനോജ്. കെ ജയനെയായിരുന്നു. അക്കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന നടി അമലയുടെ ജോഡിയായി മനോജ്.കെ ജയനെ പോലെയുള്ള ഒരു പുതുമുഖ താരത്തിനു അവസരം ലഭിക്കുക എന്നത് വലിയ കാര്യമാണ്.
‘പെരുന്തച്ചന്’, എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത സമയത്തായിരുന്നു മനോജ്.കെ ജയന് ഇങ്ങനെയൊരു ഓഫര്‍ ലഭിക്കുന്നത്.
പെരുന്തച്ചന് വേണ്ടി തലമൊട്ടയടിച്ച മനോജ് കെ ജയന് മുടിയില്ലാത്ത അവസ്ഥയിലാണ് കമലിന്റെ മുന്‍പിലെത്തുന്നത്. ഒരുപാട് അധികം മുടിയുള്ള ഒരു ഡ്രിമ്മര്‍ കഥാപാത്രമാണ് അമലയുടെ കാമുകന് സിനിമയിലെത്തുന്നത് , അതിനാല്‍ തന്നെ മനോജ് കെ ജയന്റെ ഗെറ്റപ്പ് കമലിനെ തൃപ്തിപ്പെടുത്തിയില്ല. അമലയുടെ ജോഡിയായി അഭിനയിക്കാന്‍ ഏറെ മോഹിച്ചെത്തിയ മനോജ് കെ ജയന് ഒടുവില്‍ നിരാശയായിരുന്നു ഫലം. മണിരത്നം സിനിമയായ ദളപതിയുടെ സെറ്റില്‍ നിന്ന് സമയം അഡ്ജസ്റ്റ് ചെയ്താണ് മനോജ് കെ ജയന് കമല്‍ ചിത്രത്തില്‍ അഭിനയിക്കാനെത്തിയത്.
Post Your Comments