ലൈംഗിക വിവാദം സിനിമാ മേഖലയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ച ഇറ്റാലിയന്‍ നടി ഏഷ്യ അർജെന്റോ വീണ്ടും വിവാദത്തില്‍. തന്റെ മകനായി അഭിനയിച്ച പ്രായപൂര്‍ത്തി ആകാത്ത നടനെ പീഡിപ്പിച്ചുവെന്നും കേസ് താരം കാശുകൊടുത്ത് ഒതുക്കി തീര്‍ത്തുവെന്നും റിപ്പോര്‍ട്ട്.
സംഗീതജ്ഞനും യുവനടനുമായ ജിമ്മി ബെന്നറ്റ് നൽകിയ പരാതി അര്‍ജെന്റോ 380000 ഡോളർ നൽകി കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് റിപ്പോർട്ട്. 2013 ല്‍, തനിക്ക് പതിനേഴ് വയസ്സ് മാത്രമുള്ളപ്പോൾ കാലിഫോര്‍ണിയയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് അർജെന്റോ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ബെന്നറ്റ് നല്കിയ കേസ്. ദ ഹാര്‍ട്ട് ഇൗസ് ഡിസൈറ്റ്ഫുള്‍ എബൗവ് ഓള് തിങ്സ് എന്ന ചിത്രത്തിൽ അർജെന്റോയുടെ മകന്റെ വേഷത്തില്‍ ബന്നറ്റ് അഭിനയിച്ചിരുന്നു. എന്നാല്‍ പീഡന ആരോപണം അർജെന്റോ നിഷേധിച്ചിരിക്കുകയാണ്.
Post Your Comments