ബോളിവുഡില്‍ വീണ്ടും ഒരു താര വിവാഹംകൂടി. ഹോളിവുഡിലും വെന്നിക്കൊടി പാറിച്ച ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക്കും തമ്മിലുള്ള വിവാഹ നിശ്ചയം ഭാരതീയ ആചാരപ്രകാരം കഴിഞ്ഞ ദിവസം നടന്നിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുതാരങ്ങളും അനാഥാലയം സന്ദര്‍ശിച്ചു. മുബൈ അന്ധേരിക്കടുത്തുള്ള സെന്റ് കാതറിന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനമാണ് ഇരുവരും സന്ദര്‍ശിച്ചത്.
പ്രിയങ്ക ചോപ്രയും അനാഥാലയത്തിലെ പെണ്‍കുട്ടിയും ന്യത്തം ചെയ്യുന്ന വീഡിയോ നിക്ക് ജോനാസ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ നിക്ക് ജോനാസ് അന്തേവാസികള്‍ക്കായി പാട്ടുപാടികൊടുക്കുന്ന വീഡിയോ പ്രിയങ്ക ചോപ്രയും പങ്കുവച്ചിട്ടുണ്ട്.
Post Your Comments