
മലയാളത്തിലെ അന്നത്തെ ഒരു യുവ നടിയുമായി പൃഥ്വിരാജ് പ്രണയത്തിലാണ് എന്ന് റിപ്പോര്‍ട്ട് വന്നതോടെ പ്രേക്ഷകര്‍ ശരിക്കും ഞെട്ടി. പൃഥ്വിരാജും – നവ്യ നായരും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു അന്നത്തെ ചില ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍. ഈ നടിയുമായി തുടരെ തുടരെ ഒന്നിച്ചുള്ള പൃഥ്വിരാജിന്റെ സിനിമ പുറത്തിറങ്ങിയതോടെ ഇരുവരുടെയും ബന്ധം പ്രണയമാണെന്ന തരത്തില്‍ ചിലര്‍ വ്യാഖാനിച്ചു.
നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സിനിമാ ലോകത്തിനു പ്രിയപ്പെട്ടവനാകുന്നത്, നവ്യ നായരും ഇതേ സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വെള്ളിത്തിര എന്ന സിനിമ കൂടി കഴിഞ്ഞതോടെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് പ്രേക്ഷകരും ഉറപ്പിച്ചു ഇതുമായി ബന്ധപ്പെട്ടു ഇരുവരും പ്രതികരിക്കാതിരുന്നതും സംശയത്തിനിടയാക്കി.
ഭാവന പ്രിയാമണി തുടങ്ങിയവരുടെ പേര് ചേര്‍ത്തും പൃഥ്വിരാജിന്റെ പേരില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു, മാധ്യമ പ്രവര്‍ത്തക സുപ്രിയയെ 2011-ല്‍ പൃഥ്വിരാജ് വിവാഹം ചെയ്തതോടെ ഇതിലൊന്നും യാതൊരു സത്യവും ഇല്ലെന്നു പ്രേക്ഷകര്‍ മനസിലാക്കി.
Post Your Comments