മഹാപ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി സംഗീതനിശ നടത്താൻ ഒരുങ്ങി ആയിരം കിലോമീറ്റർ അകലെയുള്ള നാഗാലാൻഡ് മനുഷ്യർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ ആണ് സംഗീത നിശ സംഘടിപ്പിക്കുന്നത്.
നാഗാലാൻഡിലെ ദി റാറ്റിലും ഹം മ്യൂസിക് സൊസൈറ്റിയും ചേർന്ന് നാഗാലാൻഡ് ഫോർ കേരള കൺസേർട്ട് എന്നാണ് നിശക്ക് പേരിട്ടിരിക്കുന്നത്. കൊഹിമയിൽ നാളെ നടക്കുന്ന പരുപാടിയിൽ പങ്കെടുക്കുന്നവർക്ക് കേരളത്തിനായി സംഭാവന നൽകാം.
പ്രളയത്തിന്റെ ചിത്രങ്ങൾ അസ്വസ്ഥ ഉണ്ടാക്കുന്നു.ആരും ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷിതർ അല്ല. മുട്ടോളം വെള്ളത്തിൽ മനുഷ്യർ നിൽക്കുന്നതും പേരുവെള്ളത്തിൽ മനുഷ്യർ പെട്ട് പോകുന്നതും വല്ലാതെ ഭയപ്പെടുത്തുന്നു. പിന്നെ പെട്ടെന്ന് തന്നെ എല്ലാരേയും വിളിച്ച് പരുപാടി നടത്താൻ തീരുമാനിച്ചു. ഇതിനു ചുക്കാൻ പിടിക്കുന്ന മെറു ടി പറയുന്നു.
Post Your Comments