പേളി-ശ്രീനി വിഷയത്തില്‍ പുതിയ ട്വിസ്റ്റ്!! അര്‍ച്ചനയോട് സത്യം വെളിപ്പെടുത്തി ശ്രീനിഷ്

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് ഷോ മലയാളികള്‍ക്കിടയില്‍ ചര്ച്ചയായിക്കഴിഞ്ഞു. പതിനാറു വ്യത്യസ്തരായ വ്യക്തികള്‍ നൂറു ദിവസം പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഈ ഷോയില്‍ ഇപ്പോള്‍ ചര്‍ച്ച ഒരു പ്രണയമാണ്. പേളിയും നടന്‍ ശ്രീനിഷും പ്രണയത്തിലാണെന്ന് സഹ താരങ്ങള്‍ കണ്ടു പിടിച്ചിരിക്കുകയാണ്. ഇതിനെ ചൊല്ലി വിവാദങ്ങള്‍ ശക്തമാകുമ്പോള്‍ സഹതാരമായ അര്‍ച്ചനയോട് സത്യം വെളിപ്പെടുത്തുകയാണ് ശ്രീനിഷ്.

ശ്രീനീഷിന്റെ ആദ്യ പ്രണയത്തെ കുറിച്ച്‌ അര്‍ച്ചനയ്ക്ക് അറിയാമായിരുന്നു. ഇതിനെ കുറിച്ച്‌ അര്‍ച്ചന പല തവണ ബിഗ് ബോസ് ഹൗസില്‍ സംസാരിച്ചതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശ്രീനീഷിനോട് ആ ചോദ്യവുമായി അര്‍ച്ചന എത്തിയിരിക്കുകയാണ്. രണ്ട് വള്ളത്തിലും കൂടി കാല് വെച്ച്‌ നീങ്ങുകയാണോ എന്നാണ് അര്‍ച്ചന ചോദിക്കുന്നത്.

ആദ്യ പ്രണയം ബ്രേക്ക് ആപ്പ് ആയെന്നു ശ്രീനി പറഞ്ഞു. വീട്ടുകാര്‍ക്ക് വരെ അറിയാവുന്ന കാര്യമായിരുന്നു. എന്നാല്‍ താന്‍ കാരണം വേറൊരു ഫാമിലിയ്ക്ക് കുറച്ചു പ്രശ്നം ഉണ്ടായെന്നും ശ്രീനി തുറന്നു പറഞ്ഞു. എന്നാല്‍ ആ ബന്ധത്തെക്കുറിച്ച് എല്ലാ കാര്യവും ഇപ്പോള്‍ തുറന്നു പറയാന്‍ പറ്റില്ലെന്നും ശ്രീനി പറഞ്ഞു. കൂടാതെ ഒരു വര്‍ഷമായി ഒരു ബന്ധവുമില്ലെന്നും അര്‍ച്ചനയോട് പറഞ്ഞു. എന്നാല്‍ ഇതെന്നും തനിയ്ക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോള്‍ എല്ലാം ഓക്കെയായെന്നും അര്‍ച്ചന പറഞ്ഞു.പേളിയുടെ ഭാഗത്ത് ശരിയുള്ള കാര്യത്തിനു മാത്രമേ അവളെ പിന്തുണക്കുകയുളളുവെന്നും ശ്രീനീഷ് പറഞ്ഞു.

Share
Leave a Comment