മലയാള സിനിമ തന്നെ ഒറ്റപ്പെടുത്തുവെന്നായിരുന്നു അവസാന നാളുകളിലെ തിലകന്റെ ആരോപണം. വിനയന്റെ സിനിമയില്‍ അഭിനയിച്ച തന്നെ പല സിനിമാക്കാരും തഴഞ്ഞതായി തിലകന് വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനായി ചരട് വലി നടത്തിയെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങള്‍ നെടുമുടിവേണുവിനെപ്പോലെയുള്ള സീനിയര്‍ താരങ്ങള്‍ തട്ടിയെടുത്തെന്നും തിലകന് ആരോപിച്ചിരുന്നു.
തനിക്കെതിരായി പലരും കരുനീക്കം നടത്തിയെങ്കിലും സിനിമയിലെ ചിലര്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നതായി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തിലകന് വ്യക്തമാക്കിയിരുന്നു,
സിനിമയില്‍ തിലകന് കണ്ടിട്ടുള്ള ഏറ്റവും നല്ല വ്യക്തി ആരെന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ
“അങ്ങനെ കുറേപേര്‍ ഉണ്ട് എന്നാലും ഒരാളുടെ പേര് പറയാന്‍ പറഞ്ഞാല്‍ നടന് ദേവനെ പറയാം,അദ്ദേഹം നന്മയുള്ള ഒരു വ്യക്തിത്തിന് ഉടമയാണ്,” തിലകന് പങ്കുവെച്ചു
Post Your Comments