ശ്രീദേവി നായികയായ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സുജാത കുമാർ അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്ന ബോളിവുഡ് നടി ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. സുജാതയുടെ സഹോദരി നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തിയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
2012ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിൽ ശ്രീദേവിയുടെ സഹോദരി മനു എന്ന കഥാപാത്രത്തെയാണ് സുജാത അവതരിപ്പിച്ചത്. രാഞ്ഝാന, ഗുസാരിഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത സുജാത ഹോട്ടല്‍ കിംഗ്സ്റ്റണ്‍, ബോംബെ ടോക്കിംഗ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളും പങ്കെടുത്തിരുന്നു.
Post Your Comments