ബോളിവുഡില്‍ നിന്നുള്ള ഒരു താരത്തെയുമല്ല ഇന്ത്യന്‍ സിനിമയിലെ അത്ഭുതമെന്നു വിളിക്കുന്നത്, അതിനര്‍ഹന്‍ തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോ രജനികാന്ത് ആണ്. അതുകൊണ്ട് തന്നെയാണ് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ നല്‍കുന്ന ക്ഷണം പോലും വളരെ ഈസിയായി രജനികാന്തിനു നിരസിക്കാന്‍ കഴിയുന്നത്.
ദംഗല്‍ എന്ന സിനിമയുടെ തമിഴ്പതിപ്പിന് ശബ്ദം നല്‍കാന്‍ ആദ്യം രജനികാന്തിനെയായിരുന്നു ആമിര്‍ ക്ഷണിച്ചത്, അന്ന് ആമിര്‍ ഖാന്റെ ക്ഷണം സ്നേഹത്തോടെ നിരസിക്കുകയായിരുന്നു രജനികാന്ത്. ഒരു കാലത്ത് ബോളിവുഡില്‍ വിലസിയിരുന്ന രജനികാന്തിനു അവിടെയുള്ള ചിലര്‍ പാരവെച്ചുവെന്നും പിന്നീടു തെന്നിന്ത്യന്‍ ചിത്രങ്ങളിലേക്ക് താരം കൂട്മാറിയതാണെന്നും വാര്‍ത്തകളുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ സിംഹാസനത്തില്‍ ഏതു ബോളിവുഡ് താരങ്ങളേക്കാളും ഇരിക്കാന്‍ യോഗ്യതയുള്ള സൂപ്പര്‍ നായകനാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്.
Post Your Comments