പേമാരി ദുരന്തത്തില്‍ കേരള ജനത സ്തംഭിച്ചുപ്പോള് ജനനന്മയ്ക്കായി ഒട്ടേറെപ്പേര്‍ രംഗത്തുണ്ടായിരുന്നു, കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലും സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ ആധികാരികമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ മിഥുന് മാനുവല്‍ തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു മിഥുന്റെ പ്രതികരണം.
മിഥുന് മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട മുഖ്യമന്ത്രീ ..
ജനനായകൻ എന്നൊരു പട്ടമുണ്ട് സർ..പാർട്ടി അണികളും ഭക്തരും ചേർന്ന് ചില നേതാക്കന്മാർക്ക് കാലാകാലങ്ങളിൽ ആ പട്ടം ചാർത്തിക്കൊടുക്കാറുണ്ട് ..അത് ഊട്ടി ഉറപ്പിക്കാൻ അനുഭാവികളും സ്തുതിപാഠകരും ഉപജാപകരും അത് നൂറാവർത്തി ഏറ്റു വിളിക്കാറും ഉണ്ട് ..!!പക്ഷെ , പൊതുജനം ഒരാളെ ഹൃദയം കൊണ്ട് വിളിക്കുമ്പോൾ മാത്രമാണ് ഒരു രാഷ്ട്രീയക്കാരൻ ജനനേതാവാകുന്നത് ..കേരളം ഒരുപാട് കാര്യങ്ങൾ കൊണ്ട് , കാരണങ്ങൾ കൊണ്ട് ഇപ്പോൾ താങ്കൾക്കു ആ പട്ടം ഹൃദയം കൊണ്ട് ചാർത്തിത്തരുന്നു – നായകൻ , ജനനായകൻ..!! ❤️?? Keep up the good job..!!
പി എസ് : കമ്മ്യൂണിസ്റ്റ്കാരനോ പാർട്ടിക്കാരനോ അല്ല , ഒരു സാധാരണക്കാരന് പൗരൻ ..!
Post Your Comments