കലാഭവന്‍ മണിയുടെ കുടുംബത്തെയും മഴക്കെടുതി വലച്ചു. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ടെറസില്‍ മൂന്നു ദിവസം കഴിച്ചു കൂട്ടിയ കഥ വിവരിക്കുകയാണ് കലാഭവന്‍ മണിയുടെ ഭാര്യ നിമ്മി.
ഇത്രയും വലിയ ഒരു ദുരന്തം പ്രതീക്ഷിച്ചില്ലെന്നും, പലരുടെയും അന്വേഷണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും കലാഭവന്‍ മണിയുടെ ഭാര്യ പറഞ്ഞു, ബോട്ട് മാര്‍ഗമാണ് താഴെ എത്തിയത്. ശേഷം ബന്ധുവീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. ഒരു മാധ്യമത്തിനോട് സംസാരിക്കവേ നിമ്മി വ്യക്തമാക്കി.
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും മഴക്കെടുതിയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
Post Your Comments