മഴക്കെടുതിയില്‍ കേരളം നിശ്ചലമായപ്പോള്‍ മനുഷ്യ ജീവനുകളെ കൈ പിടിച്ച് ഉയര്‍ത്താന്‍ നിരവധി പേരാണ് കേരളത്തില്‍ അങ്ങോളമിങ്ങളോം പരക്കം പാഞ്ഞത്, കേരളാ പോലീസും നാവിക സേനയും ഉള്‍പ്പടെയുള്ള ഫോഴ്സുകള്‍ നാടിന്റെ രക്ഷയ്ക്കെത്തി, ഇവരെ കൂടാതെ മത്സ്യബന്ധന തൊഴിലാളികളും തങ്ങളുടെ സേവനം ഊര്‍ജിതമാക്കി. കടലിന്റെ മക്കളുടെ കനിവിന്റെ നേര്‍ചിത്രം തുറന്നു കാട്ടി നടി ഹണീ റോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.
ദുരന്ത മുഖത്ത് സേവനം നടത്തിയത് 600 മത്സ്യത്തൊഴിലാളി ബോട്ടുകൾ ആണെന്നും, 58560 പേരെ ഇവര്‍ ജീവിതത്തിലേക്ക് തിരികെ കയറ്റിയെന്നും ഹണീ റോസ് ഫേസ്ബുക്കില്‍ കുറിച്ചു. പേമാരി ദുരന്തത്തിലെ നാവിക സേനയുടെ ഇടപെടലും പ്രശംസനീയമായിരുന്നു.
Post Your Comments