
തന്റെ ഭൂതകാല അനുഭവങ്ങളിലേക്ക് ഒരു തിരനോട്ടം നടത്തുകയാണ് ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത്. തന്റെ ചെറുപ്പകാലത്തെ ലഹരി ഉപയോഗത്തെക്കുറിച്ചായിരുന്നു സഞ്ജയ് ആരാധകരോട് പങ്കുവെച്ചത്.
അമ്മ നര്‍ഗീസ് ദത്ത് അര്‍ബുദ രോഗത്തിന് അടിമപ്പെട്ട് ചികിത്സയിലായിരുന്ന കാലത്താണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത്. ഒരു ദിവസം വിമാനയാത്രക്കിടെ ഹെറോയിന്‍ ഷൂസില്‍ ഒളിപ്പിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും സഞ്ജയ് ദത്ത് വെളിപ്പെടുത്തുന്നു.
കൊക്കെയിന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സമയത്താണ് ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. കൊക്കെയിന്‍ നമ്മളെ അമിത ആവേശത്തിലാക്കും. പിന്നെ അടങ്ങാന്‍ മദ്യം കഴിക്കേണ്ടി വരും. ഒരു ദിവസം കൊക്കെയിന്‍ ഉപയോഗിച്ചതിനുശേഷം മദ്യം കുടിച്ചപ്പോള്‍ ബോധംപോയി. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ എഴുന്നേറ്റത്. വളരെ ക്ഷീണിതനായ ഞാന്‍ മരിച്ചുപോകും എന്ന അവസ്ഥവരെയുണ്ടായി. മയക്കുമരുന്ന് ഉപയോഗം പരിധികടന്നപ്പോള്‍ എന്നെ അമേരിക്കയിലെ മയക്കുമരുന്ന് പുരധിവാസ കേന്ദ്രത്തില്‍ കൊണ്ടു പോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം പിന്നീട് ഇതുവരെയും ഞാന്‍ മദ്യമോ,മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല.
ഇതിനെല്ലാം പുറമേ രസകരമായ മറ്റൊരു സംഗതിയും സഞ്ജയ് ദത്ത് തുറന്നു പറയുന്നു.
പെണ്‍കുട്ടികളോട് അടുക്കാന്‍ വേണ്ടിയാണ് താന്‍ തുടക്കകാലങ്ങളില്‍ കൂടുതലായി മയക്കുമരുന്നു ഉപയോഗിച്ചതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളോട് മിണ്ടാന്‍ ഭയപ്പെട്ടിരുന്ന സഞ്ജയ് ദത്ത് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് മയക്കുമരുന്ന് കൂടുതലായി ഉപയോഗിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പെണ്‍കുട്ടികളോട് പേടികൂടാതെ മിണ്ടാന്കഴിയുമെന്നായിരുന്നു സുഹൃത്തിന്റെ ഉപദേശം. മയക്കുമരുന്ന് ഉപയോഗിച്ചപ്പോള്‍ പെണ്‍കുട്ടികളോട് മിണ്ടാന്‍ വല്ലാത്ത ധൈര്യം ലഭിച്ചുവെന്നും പക്ഷേ പിന്നീട് മയക്കുമരുന്നിന്റെ ഉപയോഗം തന്നെ അടിമയാക്കി മാറ്റിയെന്നും സഞ്ജയ് ദത്ത് വെളിപ്പെടുത്തുന്നു.
Post Your Comments