പ്രളയ പ്രേമാരിയുടെ ദുരിത ജീവിതത്തിലാണ് ഇന്ന് കേരളീയര്‍. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഇത് പോലെ തമിഴ്നാട്ടില്‍ ഉണ്ടായ പ്രളയത്തെക്കുറിച്ചും അന്നത്തെ ഓര്‍മ്മകളെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടന് സ്വരൂപ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ഭാഗ്യം കൊണ്ട് എന്റെ വീടിനെ പ്രളയം ബാധിച്ചില്ല. 5 ദിവസം വൈദ്യുതിനിലച്ചിരുന്നു മൊബൈല്‍ ടവറുകളും നിശ്ചലമായിരുന്നു. നുങ്കമ്ബാക്കം ഏരിയയില്‍ വെള്ളം കയറാതിരുന്നതുകൊണ്ട് ചില സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നിരുന്നു. അവിടെ പോയി അരിയും പലവ്യഞ്ജനങ്ങളും മെഴുകുതിരി , ബിസ്കറ്റുകള്‍ എന്നിവ ധാരാളമായി വാങ്ങിവച്ചു. അതുകൊണ്ട് എനിക്ക് എന്തും നേരിടാനുള്ള ഒരു ധൈര്യം വന്നു. പ്രധാനമായും 5 ദിവസം ജനങ്ങള്‍ വളരെ ബുദ്ധിമുട്ടി .പലരും സമീപ പ്രദേശങ്ങളായ കാഞ്ചീപുരം, തിരുത്തണി, ഗുമുടിപൂണ്ടി , തിരുപ്പതി, ചെങ്കല്‍പട്ട് തുടങ്ങിയ ഇടങ്ങളിലെ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചു.
ഈ അവസ്ഥയില്‍ എന്റെ തമിഴ് സഹോദരങ്ങളെ കണ്ടില്ലെന്നു നടിച്ച് പലായനം ചെയ്യാന്‍ എന്നിലെ യുവത്വം സമ്മതിച്ചില്ല. എന്നാല്‍ കഴിയുന്ന സഹായം അവര്‍ക്ക് ചെയ്ത്ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു ഒരുകാലത്തു മലയാള സിനിമയിലെ താരറാണിയായ മേനകച്ചേച്ചിയും അവരുടെ ‘അമ്മ സരോജടീച്ചറും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി 2 കിലോമീറ്ററോളം അരക്കൊപ്പം വെള്ളത്തില്‍ നടന്നു വീട്ടിലേക്കു പോയത്. അവരുടെ കൂടെ ധാരാളം പേര് നടക്കുന്നുണ്ട്. ആര്‍ക്കും പരസ്പരം ശ്രദ്ധിക്കാന്‍ പോലും സമയമില്ല.എല്ലാവര്ക്കും ഒരേ ചിന്തമാത്രം. ഈ പ്രളയത്തില്‍ നിന്നും കരകയറണം.
ഞാന്‍ ചെന്നൈയിലെ സഹജീവികള്‍ക്ക് വേണ്ടി എന്തു ചെയ്യും എന്നാലോചിച്ചു .ഒടുവില്‍ തീരുമാനിച്ചു അന്നദാനം തന്നെ ആയിക്കോട്ടെയെന്ന് ദിവസവും 10 പേര്‍ക്കുള്ള ഭക്ഷണം ഞാനും എന്റെ സഹായി ഒഡിഷക്കാരനായ രാകേഷും ചേര്‍ന്ന് റെഡിയാക്കി. ചോറും ചെറുപയര്‍ തോരനും, സബ്ജിയും തയ്യാറാക്കി. ബട്ടര്‍ പേപ്പറില്‍ പൊതിഞ് വളരെ ശ്രദ്ധയോടെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൊടുത്തു. കാരണം വൃദ്ധരെ എല്ലാവരും കണ്ടെത്തി ഭക്ഷണം കൊടുത്തിരുന്നു. കുട്ടികളെയും എല്ലാവരും ശ്രദ്ധിച്ചു. പക്ഷെ യുവാക്കളും സ്ത്രീകളും ഭക്ഷണം കഴിച്ചോയെന്നു ആരും പെട്ടെന്ന് ശ്രദ്ധിക്കില്ലായിരുന്നു. അവര്‍ ശരിക്കും വിഷമിക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. പല യുവാക്കളും പഠനാവശ്യാര്‍ത്ഥമോ, ജോലിയാവശ്യാര്‍ത്ഥമോ നഗരത്തില്‍ എത്തിയവരായിരുന്നു.
അണ്ണാ റൊമ്ബ റൊമ്ബ താങ്ക്സ് എന്ന് അവര്‍ ഭക്ഷണം കൊടുക്കുമ്ബോള്‍ പറഞ്ഞിരുന്നു. ശരിക്കും വല്ലാത്തൊരു ആത്മസംതൃപ്തിയായിരുന്നു അവരുടെ കണ്ണിലെ തിളക്കം കാണുമ്ബോള്‍. പ്രളയ സമയത്തു പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതകൂടുതല്‍ ആയതിനാല്‍ വളരെ ശ്രദ്ധിച്ചായിരുന്നു ഭക്ഷണം കൊടുത്തിരുന്നത് .മലിനജലം കൈകളിലോ ഭക്ഷണ പൊതിയിലോ ആവാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചിരുന്നു.ആദ്യദിവസം ഞാന്‍ 10 പേര്‍ക്ക് ഭക്ഷണം കൊടുത്തതറിഞ്ഞ എന്റെ കൂട്ടുകാരന് തമിഴ് വംശജനായ സതീഷ് അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട്ടിലെ സഹായിയെ എന്റെ വീട്ടിലേക്കു അയക്കുകയും 15 പേര്‍ക്ക് കൂടി അധികം ഭക്ഷണം കൊടുക്കാന്‍ വേണ്ട പലവ്യഞ്ജനങ്ങള്‍ നല്‍കുകയും ചെയ്തു. രണ്ടാമത്തെ ദിവസം 25 പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലായിരുന്നു ഞാന്‍.
6 ദിവസം വളരെ ഭംഗിയായി എന്റെ കടമകള്‍ ഞാന്‍ പൂര്‍ത്തിയാക്കി എന്നൊരു തോന്നല്‍ എനിക്കുണ്ടായി ആറാമത്തെ ദിവസം 45 പേര്‍ക്ക് ഭക്ഷണം കൊടുത്താണ് ഞാന്‍ എന്റെ എളിയ സേവനം അവസാനിപ്പിച്ചത്. കോടിക്കണക്കിനു പ്രതിഫലം വാങ്ങുന്ന നടനല്ല ഞാന്‍ അതുകൊണ്ട് എനിക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാലും എന്നെകൊണ്ട് കഴിയുന്ന രീതിയില്‍ ഞാന്‍ ചെയ്തു. കേരളത്തിലെ യുവാക്കളോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളെക്കൊണ്ട് കൊണ്ട് കഴിയുന്ന രീതിയില്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് ഈ വിപത്തിനെ നേരിടണം. ആര്ക്കുകൊടുക്കുമ്ബോഴും വൃത്തിയുള്ള ഭക്ഷണം കൊടുക്കുക. നമ്മുടെ മനസ്സില്‍ ആരെയും വിലകുറച്ചുകാണരുതു്. രക്ഷിതാക്കള്‍ യുവാക്കളുടെ മനസ്സില്‍ സഹായമനസ്ഥിതി ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കണം. ഒരിക്കലും അവരെ തടയരുത്. എന്റെ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഇത് പറഞ്ഞതിന്റെ ഉദ്ദേശം അത് മാത്രമാണ്.
കടപ്പാട് : FILMIBEAT
Post Your Comments