മുംബൈ: പ്രളയക്കെടുതി മൂലം കേരളത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്.
സിനിമാ രംഗത്തുള്ള നിരവധി ആളുകൾ കേരളത്തിനായി സംഭാവന നൽകിയിരുന്നു. ബാഹുബലി നടന് പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്കി. അല്ലു അര്ജുന്, കമല്‍ ഹാസന്, രജനികാന്ത് തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു.
Read also:കേരളത്തിന് പിന്തുണയുമായി ജൂനിയർ എൻടിആറും ചിയാൻ വിക്രമും
നടി നയൻതാര 25 ലക്ഷം രൂപ നൽകിയിരുന്നു. തമിഴ് നടൻ വിജയ് ഒന്നരക്കോടി രൂപയും എല്ലാവർക്കും വസ്ത്രങ്ങളും നൽകിയിരുന്നു. ഷാരൂഖ് ഖാൻ ,മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി ആളുകൾ ദുരിതബാധിതർക്ക് സഹായം നൽകിയിരുന്നു.
Post Your Comments