കേരളം പേമാരി ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ജീവിതം തിരികെ കിട്ടിയ നിമിഷങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് കലാഭവന്‍ മണിയുടെ സഹോദരനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. ചാലക്കുടിയിലെ കലാഗ്രഹത്തില്‍ കുട്ടികളടക്കം പതിനേഴു പേരാണ് മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് കരകയറിയതെന്നു ആര്‍.എല്‍വി രാമകൃഷ്ണന്‍ പറയുന്നു.
ഒരു പാക്കറ്റ് ബിസ്‌ക്കറ്റിനും വെള്ളത്തിനുമായി ഓരോ ഹെലികോപ്റ്റര്‍ വരുമ്പോഴും ഞങ്ങള്‍ നോക്കും. ചുവന്ന നിറമുള്ള മുണ്ട് വരെ വീശികാണിച്ചു. മരിക്കുന്നതിന് മുന്‍പ് ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കാമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ. ഇത്രയൊന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല അത് കൊണ്ട് തന്നെ വേണ്ടത്ര വെള്ളമോ ഭക്ഷണമോ കരുതാനും ഞങ്ങള്‍ക്കായില്ല. രണ്ടു പകലും ഒരു രാത്രിയുമാണ് ഞങ്ങളവിടെ കുടുങ്ങിയത്. പിന്നീട് കയ്പമംഗലത്ത് നിന്ന് മീന്‍പിടിത്തക്കാര്‍ വന്നാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍.
Post Your Comments