
പ്രളയ ദുരിതത്തില്‍ കഴിയുകയാണ് കേരളം. ആയിരത്തില്‍ അധികം ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇപ്പോഴും ജനങ്ങള്‍. കേരളത്തിനു സഹായവുമായി സിനിമാ താരങ്ങള്‍ അടക്കം രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടന്‍ ജയസൂര്യ. പറ്റിയാല്‍ ഒന്ന് എത്തിക്കണേ എന്ന കുറിപ്പോടെയാണ് മുപ്പതോളം അവശ്യസാധങ്ങളുടെ പേരെഴുതിയ ലിസ്റ്റ് ജയസൂര്യ പുറത്തുവിട്ടത്.
ബെഡ്ഷീറ്റ്, ലുങ്കി, കുട്ടികളുടെ വസ്ത്രങ്ങള്‍, സ്ത്രീകളുടേയും പുരുഷന്‍മാരുടേയും അടിവസ്ത്രങ്ങള്‍, ബ്രഡ്, റസ്‌ക്, ബിസ്‌ക്കറ്റ്, നാപ്കിന്‍സ്, ബ്ലീച്ചിങ് പൗഡര്‍, ഫിനോയില്‍, പേസ്റ്റ്, സോപ്പ് തുടങ്ങിയ സാധനങ്ങളെല്ലാം ഇവിടേക്ക് ആവശ്യമുണ്ട്. തമ്മനത്തെ എം.പി.എം ഓഡിറ്റോറിയമാണ് കളക്ഷന്‍ പോയിന്റ്. ബന്ധപ്പെടാവുന്ന നമ്പറുകളും ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിയുന്നത് ഞങ്ങള്‍ക്ക് തരണമെന്നാണ് താരം ആവശ്യപ്പെടുന്നത്.
Post Your Comments