സംവിധായകൻ ഭദ്രൻറെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിലൂടെയാണ് ഇന്ദ്രൻസ് ജനപ്രിയ കൊമേഡിയനായി മാറുന്നത്. ‘സ്ഫടികം’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരകൻ കൂടിയായിരുന്നു ഇന്ദ്രൻസ്. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്ന ഇന്ദ്രൻസിനെ ഒരു വേഷം ചെയ്യുന്നതിനായി ഭദ്രൻ താരത്തെ ക്ഷണിക്കുകയായിരുന്നു .
തോമാച്ചായന്റെ മുണ്ടുപറിച്ചുള്ള ഉശിരൻ സംഘട്ടനത്തെക്കുറിച്ചു വാ തോരാതെ പ്രസംഗിക്കുന്ന സ്ഫടികത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രം ഇന്നും ജനമനസ്സുകളിൽ മായാതെ തങ്ങി നിൽക്കുന്നുണ്ട്. അടുത്തിടെ ഇന്ദ്രൻസ് അതിഥിയായി എത്തിയ ഒരു ടിവി പരിപാടിക്കിടെ ഭദ്രൻ ഇന്ദ്രന്‍സിനെ ശരിക്കുമൊന്നു ഞെട്ടിച്ചിരുന്നു. സ്ഫടികം സിനിമയുടെ ലൊക്കേഷനിൽ വെച്ചു ഇന്ദ്രൻസ് തുന്നിയ അതെ ഷർട്ട് ധരിച്ചു വീണ്ടും ഭദ്രൻ ഇന്ദ്രന്‍സിനു മുന്നിലെത്തിയപ്പോൾ താരത്തിനത് വിശ്വസിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു.
ഭദ്രൻ തനിക്കു ഗുരുസ്ഥാനീയനാണെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തപ്പോൾ ഒരു ശിഷ്യനെന്ന നിലയിൽ ഏറെ ഭയമുണ്ടായിരുന്നതായും ഇന്ദ്രൻസ് പറയുന്നു.
Post Your Comments