തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന മലയാളി താരമാണ് നയന്‍താര. ജന്മം കൊണ്ട് മലയാളിയായ വിദ്യാ ബാലന് ബോളിവുഡിലെ താര റാണിയാണ്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെയ്ക്ക് എത്തുമ്പോള്‍ ഇവരില്‍ ആരാകുമെന്ന ആകാംഷയിലാണ് ആരാധകര്‍.
തെലുങ്ക് സംവിധായകന് ദസരി നാരായണ റാവോ ചിത്രം സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ ചിത്രം തുടങ്ങുമുന്‍പേ അദ്ദേഹം മരണപ്പെട്ടിരുന്നു. എംഎല് വിജയ് ജയലളിതയുടെ സിനിമ ചെയ്യുന്നുവെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. . പ്രമുഖ നിര്‍മാണ കമ്പനികളിലൊന്നായ വിബ്രി മീഡിയയാണ് സിനിമ നിര്‍മ്മിക്കുന്നത്. വിബ്രി മീഡിയയുടെ ഡയറക്ടര്‍ വാര്‍ത്ത് സ്ഥിതികരിച്ചിരുന്നു. മുന്‍പൊരു അഭിമുഖത്തില്‍ ജയലളിതയായി അഭിനയിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് നയന്‍താര വ്യക്തമാക്കിയിരുന്നു . വിജയുടെ ചിത്രത്തില്‍ നയന്‍താരയാണ് നായികയെന്നും റിപ്പോര്‍ട്ട്.
വിബ്രി മീഡിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ മിഷ്കിന്റെ അസോസിയേറ്റ് ഡയറക്ടറായ പ്രിയദര്‍ശിനിയും ജയലളിതയുടെ ജീവിത ചിത്രം നിര്മ്മിക്കുന്നുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഔദ്യോഗികമായി പ്രിയദര്‍ശിനി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാ ബാലന് ആകും നായികയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Post Your Comments