പേമാരിയും പ്രളയവും കാരണം ദുരിതത്തിലായവര്‍ക്ക് സഹായവുമായി നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. താന്‍ സന്ദര്‍ശിച്ച ദുരിതാശ്വാസ ക്യാമ്പിന്റെ ദൃശ്യങ്ങള്‍ നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മി സമൂഹ മാധ്യമത്തില്‍ പങ്കു വച്ചു.
വൈക്കത്തെ ഗേള്‍സ് ഹൈസ്കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്. തന്റെ വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സഹായത്തിനായി ക്യാംപില്‍ എത്തിയതാണെന്നും ലക്ഷ്മി പറഞ്ഞു.ഫെയ്ബുക്കില്‍ ലക്ഷ്മി പോസ്റ്റ് ചെയത വീഡിയോയില്‍ ക്യാമ്ബിലെ ദ്യശ്യങ്ങള്‍ വ്യക്തമായി കാണിച്ചിരിക്കുന്നു. എല്ലാവരും സഹായിക്കണമെന്നും ക്യാമ്ബില്‍ ഒരുപാട് പേരുണ്ടെന്നും ലക്ഷ്മി പറഞ്ഞു.
Post Your Comments