ദാസനെയും വിജയനെയും ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാകില്ല. ഈ കഥാപാത്രങ്ങളെ അനശ്വരമാക്കിയ മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും ശ്രീനിവാസനും. നാടോടിക്കാറ്റ് മുതലുളള ഇവരുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ക്കിടയില്‍. സൂപ്പര്‍ താര പദവിയിലേയ്ക്ക് മാറിയ മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാല്‍ നെഗറ്റീവ് വേഷം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു തുറന്നു പറയുകയാണ് ശ്രീനിവാസന്‍.
1988ല്‍ പുറത്തിറങ്ങിയ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രം മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായിക രഞ്ജിനി ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും ശ്രീനിവാസന്‍ തന്നെയായിരുന്നു. നായകനായ ശേഷം മോഹന്‍ലാല്‍ നെഗറ്റീവ് വേഷം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം മോഹന്‍ലാലിനു വേണ്ടിയാണ് എഴുതിയതെന്നും എന്നാല്‍ അദ്ദേഹം ആ വേഷം ചെയ്യാന്‍ തയ്യാറായില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായപ്പോള്‍ പ്രതിനായക വേഷത്തിലായിരുന്നു ശ്രീനിവാസന്‍ എത്തിയിരുന്നത്.
Post Your Comments