കാലവര്‍ഷക്കെടുതികളില്‍ ദുരിതം അനുഭവിക്കുകയാണ് കേരളീയര്‍. പ്രളയ ദുരിതം നേരില്‍കണ്ട അനുഭവം പങ്കുവച്ച് ഗായിക സയനോര ഫിലിപ്പ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രക്കിടയിലെ അനുഭവമാണ് സയനോര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്… ‘അതിഭീകരമായ അവസ്ഥയാണ്. ഞാൻ തിരുവനന്തപുരത്തു നിന്ന് പട്ടാമ്പി വരെ ഒരു ട്രെയിനിൽ യാത്ര ചെയ്തു. കണ്ട കാഴ്ചകളൊന്നും വിവരിക്കാൻ പോലും പറ്റാത്ത അത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്നവർ ചുറ്റിലുമുള്ളവരും സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക.
വണ്ടികൾ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാൻ മാക്സിമം സഹായിക്കുക. ഭയങ്കര ബുദ്ധിമുട്ടാണു നമ്മൾ നേരിടുന്നത്. എനിക്കത് മനസിലായതുകൊണ്ടാണ് പറയുന്നത്. ഇപ്പോൾ ഫെയ്സ് ബുക്കിൽ ഒരു വിവരണം നൽകാൻ പറ്റുന്നില്ല. വളരെ മോശമായ അവസ്ഥയാണ്. ഒരുപാട് ആളുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് സഹായിക്കണമെന്ന് എല്ലാവരോടും ആത്മാർഥമായി പറയുകയാണ്.’ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഭയാനകമായ കാഴ്ചകൾകാണുന്നതെന്ന് സയനോര പറഞ്ഞു. യാത്രയിലുടനീളം നിസ്സഹായ ആളുകളെയാണ് കണ്ടത്. സഹായമഭ്യർത്ഥിച്ചും മറ്റും പലരും നിസഹായരായി നിൽക്കുകയാണെന്നും സയനോര പറഞ്ഞു.
Post Your Comments