ഒരു നടനെന്ന നിലയിൽ വളർന്നു വരാൻ മമ്മൂട്ടിക്ക് അടൂർ ഗോപാലകൃഷ്‍ണന്റെ സിനിമകളാണ് വലിയ മൈലേജ് നൽകിയത്. മതിലുകൾ, വിധേയൻ തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ അഭിനയം പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. സൂപ്പർ താര പദവിയിലേക്ക് മമ്മൂട്ടി ഉയർന്നപ്പോൾ തന്റെ സൗന്ദര്യ രൂപത്തിൽ പ്രകടമായ മാറ്റത്തിനു തയ്യാറാകാതിരുന്ന താരം തന്റെ കരിയറിന്റെ തുടക്കകാലത്ത് പ്രായത്തിൽ കവിഞ്ഞ പക്വത കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരുന്നു. മതിലുകളിൽ അഭിനയിക്കാനായി അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ വിളിച്ചപ്പോൾ അദ്ദേഹം ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. ‘മമ്മൂട്ടി മെലിയണം’, കയ്യും കാലും തല്ലി ഒടിക്കുന്നതൊഴിച്ച് എന്ത് സാഹസത്തിനും താൻ തയ്യാറാണെന്നായിരുന്നു അടൂരിനോടുള്ള മമ്മൂട്ടിയുടെ അപ്രതീക്ഷിത മറുപടി.
(മതിലുകൾ എന്ന ചിത്രത്തിൽ നിന്ന് മമ്മൂട്ടിയും, തിലകനും)
ബഷീറിന്റെ സാഹിത്യ കൃതിയായ മതിലുകൾ അടൂർ ഗോപാലകൃഷ്ണൻ തികഞ്ഞ കയ്യടക്കത്തോടെ സ്‌ക്രീനിലെത്തിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് കാലം മായ്ക്കാത്ത ഒരു കൾട്ട് ക്ളാസിക് ആണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലും മതിലുകൾ ഒരിക്കലും മാറ്റി നിർത്തപ്പെടാനാകാത്ത സിനിമയായി തലയെടുപ്പോടെ നിന്നു. സ്വാതന്ത്ര്യ സമരകാലത്തെ ബഷീറിന്റെ ജയിൽ ജീവിതവുമായി ബന്ധപ്പെട്ട മതിലുകൾ നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. .
Post Your Comments