മഴക്കെടുതി മൂലം കേരളത്തില്‍ ഇന്ധന ക്ഷാമം നേരിടുന്നുവെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് സംവിധായന് ലാല്‍ ജോസ്, വരും ദിവസങ്ങളില്‍ കേരളത്തില്‍ പെട്രോളിന് ക്ഷമമുണ്ടാകുമെന്ന വ്യാജ പ്രചരണം എത്തിയതോടെ കേരളത്തിലെ എല്ലാ പമ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും ആവശ്യത്തിലധികം പെട്രോള്‍ അടിച്ച് മടങ്ങുന്നത് മൂലം പല പമ്പുകളും ഇന്ധനരഹിതമായ അവസ്ഥയിലാണ്. പെട്രോളിനായുള്ള ആളുകളുടെ നെട്ടോട്ടത്തെ ശ്രദ്ധയില്‍പ്പെടുത്തിയായിരുന്നു ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പെട്രോളും ഡീസലും അടിക്കാൻ പമ്പിൽ പോകുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക ….നിങ്ങൾ ദൂര യാത്ര പോകുന്നില്ലെങ്കിൽ ഫുൾ ടാങ്ക് അടിക്കാൻ നിൽക്കരുത് …അത് മറ്റുള്ളവരുടെ സമയവും ആവശ്യവുമാണ് ഇല്ലാതാക്കുന്നത് …ഈ ദുരിതം മാറും …തത്കാലത്തേക്കുള്ള ഇന്ധനം മാത്രം നിറക്കുക ….
Post Your Comments