CinemaGeneralMollywoodNEWS

കുഞ്ചാക്കോ ബോബൻ, ശാലിനിയെ വിഹാഹം ചെയ്തിരുന്നെങ്കിൽ? കുഞ്ചാക്കോ ബോബൻ പറയുന്നത്!

ഒരുകാലത്ത് പ്രായഭേദമന്യ എല്ലാ മലയാളി പ്രേക്ഷകരും മനസ്സിൽ കൊണ്ട് നടന്ന പ്രണയ ജോഡികളായിരുന്നു കുഞ്ചാക്കോ ബോബൻ-ശാലിനി കൂട്ടുകെട്ട്, നായിക, നായകനെന്ന നിലയിലും ഇരുവരുടെയും ആദ്യ ചിത്രമായിരുന്നു ‘അനിയത്തി പ്രാവ്’. ഫാസിൽ സംവിധാനം ചെയ്ത ഈ പ്രണയ ചിത്രം ഗംഭീര വിജയമാണ് അന്നത്തെക്കാലത്തെ നേടിയത്. സുധിയുടെയും , മിനിയുടെയും പ്രണയ കഥ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയപ്പോൾ കുഞ്ചാക്കോ ബോബൻ- ശാലിനി ജോഡികൾ വെള്ളിത്തിരയ്‍ക്ക് പുറത്തും ഒന്നിച്ചിരുന്നെങ്കിലെന്ന് പ്രേക്ഷകർ ആഗ്രഹിച്ചു.

‘കുഞ്ചാക്കോ ബോബന് ശാലിനിയെ വിവാഹം ചെയ്തൂടെ’ എന്നായി പലരുടെയും ചോദ്യം, ‘അനിയത്തി പ്രാവ്’, ‘നിറം’ എന്നീ സിനിമകൾക്ക് ശേഷം തന്നോടും ഇത് പലരും ചോദിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു, എന്നാൽ സ്ക്രീനിനു പുറത്തു ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ക്യാമറയ്ക്ക് മുൻപിലെ ഞങ്ങളുടെ പ്രണയം ആസ്വാദകർ വലിയ രീതിയിൽ ഏറ്റെടുത്തതിനാലാണ് പലർക്കും അങ്ങനെയൊരു ചിന്ത വന്നതെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കുന്നു. ‘നിറം’ സിനിമയുടെ ചിത്രീകരണ സമയത്താണ് അജിത് ശാലിനിയോട് ഇഷ്ടം തുറന്നു പറഞ്ഞതെന്നും അവർക്കിടയിലെ ഹംസമായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ ചിരിയോടെ പങ്കുവെയ്ക്കുന്നു. മുൻപൊരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ ഭാഗ്യ നായികയായ ശാലിനിയെ കുറിച്ച്  കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button