തിലകന് എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കോണ്‍സ്റ്റബിള്‍ അച്യുതന് നായര്‍. കിരീടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് തിലകനെ സമീപിച്ചപ്പോള്‍ തനിക്ക് മറ്റ് രണ്ടു ചിത്രങ്ങളുടെ തിരക്കാണെന്നും അതുകൊണ്ട് മറ്റൊരാളെ നോക്കുന്നതാണ് ഉചിതമെന്നും തിലകന് പറഞ്ഞു.
തിലകന് ചേട്ടനില്ലാതെ സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു സംവിധായകന് സിബിമലയില്‍. ഈ ചിത്രത്തിന് വേണ്ടി സഹകരിക്കാന്‍ മാക്സിമം ശ്രമിക്കാം എന്ന ഉറപ്പു തിലകനും നല്കി.
‘വര്‍ണം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പകലും ‘ചാണക്യന്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാത്രിയും നടക്കുന്നതിനാല്‍ ഇതിനിടയില്‍ വിശ്രമമായി ലഭിക്കുന്ന മണിക്കൂറുകളാണ് തിലകന് കിരീടത്തിനായി നീക്കിവെച്ചത്. തിലകന്റെ അഭിനയമികവ് കണ്ടു അധിക പ്രതിഫലമാണ് നിര്‍മ്മാതാവ് നല്കാന് തീരുമാനിച്ചത്. അധിക പ്രതിഫലവുമായ് ചെന്ന നിര്‍മ്മാതാവിനോട് തിലകന് ഇപ്രകാരമാണ് പറഞ്ഞത്.
“എന്റെ സമയത്തിനു വേണ്ടി നിങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടതല്ലേ പിന്നെ ആദ്യം വേണ്ടെന്നുവെച്ച ഈ അച്യുതന് നായരെ ഞാന്‍ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുപോയി. അതുകൊണ്ട് എനിക്ക് ഇത്രയും പണം വേണ്ട”.
Post Your Comments