കേരളത്തെ ദുരിതത്തിലാക്കിയ പെരുമഴയില്‍ കുടുങ്ങി നടന് സലിം കുമാറും. പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുള്ള സലിം കുമാറിന്റെ വീട്ടിലാണ് വെളളം കയറിയത്. ഇന്നലെയാണ് വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്. വെള്ളപൊക്കം ശക്തമായതോടെ വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച് പോകാൻ തീരുമാനിച്ചിരുന്നുവെന്നും വീടിന് സമീപത്തുളള 35 ഓളം പേർ സഹായം തേടി വീട്ടിലെത്തിയതിനെ തുടർന്ന് അവർക്കൊപ്പം വീട്ടിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഒരു ചാനലിനോട് താരം പറഞ്ഞു.
ഇന്ന് ഉച്ചയോടെ വീടിന്റെ താഴത്തെ നിലയിൽ മുഴുവനായും വെള്ളം കയറി. അതിനാൽ രണ്ടാം നിലയിൽ കയറി നിൽക്കുകയാണ്. കൂട്ടത്തിൽ നിരവധി പ്രായമായ ആളുകളുണ്ടെന്നും സലീം കുമാർ പറഞ്ഞു. രണ്ടാം നിലയിലേക്ക് വെളളം എത്തിയാൽ പിന്നെ ടെറസിലേക്ക് കയറേണ്ടി വരും. എന്നാൽ വീട്ടിലെ ടെറസ് വളരെ ചെറുതാണ്. പോരാത്തതിന് അങ്ങോട്ടേയ്ക്ക് കയറുന്നതിനായി സ്റ്റെയർകേസോ ഒന്നും തന്നെയില്ല. അതിനാൽ കയറി നിൽക്കുക എന്ന പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വെളളം ഉയരുകയാണെന്നും എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകർ എത്തി സഹായിക്കണമെന്നും നടൻ അഭ്യർത്ഥിച്ചു
Post Your Comments