പേമാരി ദുരന്തത്തില്‍ കേരളം വിറങ്ങലിച്ച് നില്ക്കുമ്പോള് ജനങ്ങള്‍ക്ക് ആശ്വാസ വാക്കുകളുമായി സിനിമാ താരങ്ങള്‍ രംഗത്ത്, കേരളം ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോള്‍ തന്റെ വീട്ടിലെ അവസ്ഥയെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് സൂപ്പര്‍ താരം ടോവിനോ. താന്‍ ഇപ്പോള്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് ഉള്ളതെന്നും ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം കയറിയിട്ടില്ലെന്നും ദുരന്തം നേരിടുന്ന ആര്‍ക്കും തന്റെ വീട്ടിലേക്ക് വരാമെന്നും ടോവിനോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
Post Your Comments