CinemaLatest NewsMovie GossipsTV Shows

ശ്രീനീഷ് അല്ല; പേര്‍ളിയുടെ പ്രണയത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി രഞ്ജിനിയും ഹിമയും

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. ഷോ പലപ്പോഴും വിവാദത്തില്‍ ആകാറുണ്ട്. പരിപാടിയുടെ ആരംഭം മുതല്‍ തന്നെ അതിലെ മത്സരാര്‍ത്ഥിയായ പേര്‍ളി മണി മറ്റൊരു മത്സരാര്‍ത്ഥി കൂടിയായ സ്രീനീശുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് രഞ്ജിനി ഹരിദാസും ഹിമ ശങ്കറും.

ബിഗ് ബോസിന്റെ ആദ്യ ആഴ്ച പേര്‍ളിയ്ക്ക് മറ്റൊരാളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് രഞ്ജിനി പറയുന്നു. കൂടാതെ ശ്രീനിഷിനോടും സുരേഷിനോടും പേര്‍ളി കാണിക്കുന്ന അടുപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായുള്ള പേര്‍ളിയുടെ തന്നെ ഗെയിമിന്റെ ഭാഗമാണെന്നും രഞ്ജിനി പറഞ്ഞു. ഹിമ ശങ്കറിനും ഇതേ അഭിപ്രായമാണ് പറയാനുള്ളത്. ഇതിനിടെയാണ് ആദ്യ ആഴ്ചയില്‍ തന്നെ മറ്റൊരാളെുമായി ഇതുപോലെ അടുപ്പമുണ്ടായിരുന്നതായി രഞ്ജിനി പറഞ്ഞത്.

ആദ്യത്തെ ആഴ്ച പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു ഡേവിഡ് ജോണ്‍. ഡേവിഡിനോട് തനിക്ക് പ്രണയമാണെന്ന് പേര്‍ളി പറഞ്ഞിരുന്നുവെന്ന രഞ്ജിനിയുടെ ആരോപണത്തെ ഹിമയും പിന്തുണച്ചിരിക്കുകയാണ്. തന്നോടും ശ്രീലക്ഷ്മിയോടും ഇക്കാര്യം പേര്‍ളി മുമ്പ് പറഞ്ഞിരുന്നതായും ഹിമ വ്യക്തമാക്കി. ശ്രീനിഷിനെയും സുരേഷിനെയും പേര്‍ളി ഗെയിമിന്റെ ഭാഗമായി ഉപയോഗിക്കുകയാണെന്നും അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button