എന്നിലൂടെ പ്രചരിക്കുന്ന ചില കഥകള്‍ സൃഷ്ടിച്ചെടുക്കുന്നത്; സൂപ്പര്‍ മറുപടിയുമായി മോഹന്‍ലാല്‍

അടിച്ചു പൊളി ജീവിതവുമായി ക്യാമ്പസ് ലൈഫ് മനോഹരമാക്കിയ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഒരിക്കല്‍ ഒരു ടോക് ഷോയ്ക്കിടെ ഒരു കോളേജ് വിദ്യാര്‍ഥിയില്‍ നിന്ന് മോഹന്‍ലാലിന് ഒരു അപ്രതീക്ഷിത ചോദ്യം നേരിടേണ്ടി വന്നു.

മോഹന്‍ലാലുമായി ബന്ധപ്പെട്ടു ഒട്ടേറെ ക്യാമ്പസ് കഥകള്‍ പ്രചരിക്കുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നായിരുന്നു സൂപ്പര്‍ താരത്തോടുള്ള ചോദ്യം.
താന്‍ ഒരു നടനായത് കൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ചില ക്യാമ്പസ് കഥകള്‍ മെനഞ്ഞുണ്ടാക്കുന്നതാണെന്നും ചിലത് സത്യസന്ധമായ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ പറയുന്നു. കോളേജ് ലൈഫ് പൂര്‍ണ്ണമായും എന്‍ജോയ് ചെയ്ത ആളാണ് താനെന്നും ടോക് ഷോയ്ക്കിടെ മോഹന്‍ലാല്‍ വ്യക്തമാക്കി.

Share
Leave a Comment