കർണന്റെ കഥ ആദ്യം കേട്ടപ്പോൾ തന്നെ അതിശയിച്ചു പോയെന്നും ഇത് മലയാളത്തിൽ മാത്രം ഒതുങ്ങി നിക്കേണ്ട ചിത്രം അല്ലെന്നും നടൻ വിക്രം. ആർഎസ് വിമൽ എന്ന് നിന്റെ മൊയിദീന്‍ ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ആണ് മഹാവീർ കർണൻ. ആദ്യം പ്രിത്വിരാജിനെ വച്ച് അനൗൺസ് ചെയ്ത ചിത്രം പിന്നീട് ഹിന്ദിയിൽ വിക്രമിനെ വച്ച് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വലിയ ബഡ്ജറ്റിൽ ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം തന്റെ അഭിനയ ജീവിതത്തിൽ വലിയ പ്രതീക്ഷകൾ നൽകുന്ന ഒന്നാണെന്നും മാനസികവും ശാരീരികവുമായി ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമുള്ള ചിത്രമാണിതെന്നും അതിനായുള്ള പരിശ്രമങ്ങളിലാണെന്നും വിക്രം വ്യക്തമാക്കി.
അതെ സമയം വിക്രമിനെ കൂടാതെ ഇന്ത്യയിലെ മുൻനിര താരങ്ങളും ചിത്രത്തിൽ അണി ചേരും എന്നാണ് റിപ്പോർട്ടുകൾ. ഇതാരൊക്കെയാണെന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് ആയി പറഞ്ഞിരിക്കുന്നത്. ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.
Post Your Comments