
ഈ സ്വാതന്ത്ര്യ ദിനം ഒരിക്കലും സന്തോഷകരം ആയ ഒരു ദിനം അല്ലെന്നും നൂറ്റാണ്ടുകൾക്ക് ശേഷം ഉള്ള ഏറ്റവും വലിയ ദുരന്തം ആണ് നമ്മുടെ നാട് നേരിടുന്നതെന്നും നടി പാർവതി. അതുകൊണ്ട് തന്നെ തികച്ചും വ്യത്യസ്തം ആയ ഒരു ആശംസയാണ് നടി പാര്‍വ്വതി രാജ്യത്തോട് പങ്കുവെച്ചത്.
‘രാജ്യം സ്വാതന്ത്രം നേടിയതിന്റെ എഴുപത്തി രണ്ടാം വാര്‍ഷികത്തെ എല്ലാ ആദരവോട് കൂടി പറയട്ടെ,ഇന്ന് ഒരു സന്തോഷ ദിനമല്ല. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടതില്‍ വെച്ച് രൂക്ഷമായ വെള്ളപൊക്കമാണ് നമ്മുടെ സംസ്ഥാനം നേരിടുന്നത്. ആളുകള്‍ മരിക്കുന്നു, ജീവിതങ്ങള്‍ കടപുഴകി വീഴുന്നു,മഴ നിലക്കുന്നുമില്ല’ പാർവതി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിചു.
മറ്റുള്ളവർക്കായി പുറത്തു കഷ്ടപ്പെടുന്ന ഇന്ത്യൻ ആർമിക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും പാർവതി തന്റെ നന്ദി അറിയിക്കുകയും ചെയ്തു. വിശ്വാസിയും ആയ വിവരങ്ങൾ മാത്രമേ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാവു എന്നും പാര്‍വതി പറയുന്നു.
Post Your Comments