സംസ്ഥാനത്ത് മഴക്കെടുതി ശക്തം ആയതു കാരണം മോഹൻലാൽ അഭിനയിക്കുന്ന രണ്ടു സിനിമകൾ ഇറങ്ങാൻ വൈകും. രഞ്ജിത് സംവിധാനം ചെയ്യുന്ന ഡ്രാമയും മോഹൻലാൽ ഗസ്റ്റ് റോളിൽ അഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയും റിലീസ് മാറ്റിവച്ചു. ഇന്ന് റിലീസ് ചെയ്യാനിരുന്ന ഡ്രാമയുടെ ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്യുന്നില്ലെന്നു അറിയിച്ചു. മഴയെല്ലാം മാറി ജനങ്ങളുട ദുരിതം തീർന്നിട്ട് കാണാം ഡ്രാമ എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.
നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയും റിലീസ് മാറ്റിവച്ചു.ആഗസ്റ്റ് 17ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പുതിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments