മലയാള സിനിമയിലൂടെ വെള്ളിത്തിരയുടെ ലോകത്തെയ്ക്ക് കടന്നു വരുകയും തെന്നിന്ത്യയിലെ സൂപ്പര്‍ താര പദവി സ്വന്തമാക്കുകയും ചെയ്ത താര റാണിയാണ് നയന്‍താര. ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ കോരിത്തരിപ്പിച്ച നയന്‍സ് ഇപ്പോള്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. തെന്നിന്ത്യയില്‍ ഏറ്റവും അധികം താരമൂല്യമുള്ള നയന്‍താര സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടാന്‍ ഒരുങ്ങുന്നു.
നയന്‍സ് പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില. ചിത്രം ആഗസ്റ്റ് 17ന് തിയേറ്ററുകളില്‍ എത്തുകയാണ്. ത്രത്തിന്റെ പ്രദര്‍ശനം രാവിലെ 6 മണിമുതല്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുവെ പുരുഷ താരങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിലുള്ള ഒരു വരവേല്‍പ്പ് ലഭിക്കാറുള്ളൂ. നെല്‍സണ്‍ ദീലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.
Post Your Comments