മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന മലയാളികളെ സഹായിക്കാൻ തമിഴ് മക്കളോട് കമൽഹാസൻ. അതിഭയങ്കരം ആയ മഴക്കെടുത്തിയാണ് കേരളവും നമ്മുടെ കുടുംബാംഗങ്ങളും നേരിടുന്നത്. “നമ്മുടെ സഹോദരങ്ങളെ ഈ ഘട്ടത്തിൽ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. തമിഴ് ജനതയും മലയാളികളും ചരിത്രപരമായി ഒരേ ഭാഷയും സംസ്കാരവും പങ്കുവയ്ക്കുന്നവരാണ്.അതുകൊണ്ട് തന്നെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടത് നമ്മുടെ സഹോദരങ്ങളെ സഹായിച്ചു കൊണ്ടാണ്.” കമൽ പറഞ്ഞു.
ദുരിതബാധിത പ്രദേശത്ത് സര്‍ക്കാരിനെയും സൈന്യത്തെയും സംഘടിതമായി സഹായിക്കുന്നതിന് സമീപത്തുള്ള മക്കള്‍ നീതി മൈയ്യം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
“തമിഴ്നാട്ടിൽ അതിശക്തമായ മഴയുണ്ടായപ്പോൾ നമ്മളെ കയ്യും മെയ്യും മറന്നു സഹായിച്ചവർ ആണ് മലയാളികൾ. അന്ന് ലഭിച്ച പിന്തുണയും സഹായവും തമിഴ് ജനത നന്ദിയോടെ സ്മരിക്കുന്നു. അതിനു മറുസഹായം അല്ല. കേരളത്തിലെ ജനങ്ങൾ നമ്മുടെ കുടുംബാംഗങ്ങൾ ആണ് , അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്” കമൽഹാസൻ കൂട്ടിച്ചേർത്തു.
Post Your Comments