1993ല്‍ ജയറാമിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രമാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേലെ പറമ്പില്‍ ആണ്‍വീട്. നരേന്ദ്ര പ്രസാദ്, മീന, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തില്‍ ഏറ്റവും അധികം ചിരി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ജയകൃഷ്ണനെ അവതരിപ്പിച്ചത് നടന്‍ ജഗതി ശ്രീകുമാറാണ്. വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലാണ് ഇപ്പോള്‍ താരം.
ഹാസ്യത്തിനും കഥാപാത്ര മികവിനുമായി എന്ത് ത്യാഗം ചെയ്യാനും തയ്യാറായ ഒരു നടനാണ് ജഗതി. താരത്തിന്റെ അത്തരം ഒരു സ്വഭാവത്തെക്കുറിച്ച് സംവിധായകന്‍ രാജസേനന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ‘മേലെ പറമ്പിലെ ആണ്‍വീട്’ എന്ന ചിത്രത്തില്‍ ജഗതി ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പൊള്ളാച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
ജയറാമിനു വരുന്ന കത്തുമായി ജഗതി കുളത്തില്‍ ചാടുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നു. ഈ രംഗം ചിത്രീകരിക്കുന്ന സമയത്ത് ജഗതിയ്ക്ക് പനിയായിരുന്നു.
” ഷൂട്ടിങിന് മുമ്പ് ജഗതി ചേട്ടന്‍ തന്നോട് വന്ന് ചോദിച്ചു. ഈ രംഗം എങ്ങനയെങ്കിലും മാറ്റാന്‍ പറ്റുമൊ? തനിക്ക് തീരെ വയ്യ. ചെവിയില്‍ ഇന്‍ഫെക്ഷനായിരിക്കുകയാണ്. നോക്കാം ചേട്ടാ എന്ന് ഞാനും മറുപടി പറഞ്ഞു- രാജസേനന്‍. സീന്‍ മാറ്റാന്‍ ഞങ്ങള്‍ ആലോചിച്ചു. പക്ഷെ ജഗതിയുടെ കുളത്തില്‍ ചാടുന്ന രംഗം മാത്രം ഒഴിവാക്കാന്‍ പറ്റിയില്ല. സീന്‍ മാറ്റാന്‍ കഴിയില്ലെന്ന കാര്യം എങ്ങനെ പറയുമെന്ന് ആലോചിക്കുമ്പോഴാണ് ജഗതി ചേട്ടന്‍ തന്നെ ഇങ്ങോട്ട് വന്ന് കാര്യം പറയുന്നത്. നമുക്ക് ടേക്കിലേക്ക് പോകാം. ”ഞാന്‍ സ്‌ക്രിപ്റ്റ് ഒന്നുകൂടി വായിച്ചു. ആ സീന്‍ കട്ട് ചെയ്യുന്നത് ശരിയാകില്ല” എന്നായിരുന്നു ജഗതിചേട്ടന്‍ പറഞ്ഞത്. നല്ല ആഴമുള്ള കുളമായിരുന്നു. വെള്ള അത്ര നല്ലതുമായിരുന്നില്ല. എന്നിട്ടും ജഗതിചേട്ടന്‍ ആ രംഗം മനോഹരമായി അവതരിപ്പിച്ചു”
Leave a Comment