
ബാലതാരമായി വെള്ളിത്തിരയിലെത്തുകയും തെന്നിന്ത്യന്‍ സിനിമയും ബോളിവുഡും കടന്നു താര റാണി പട്ടം സ്വന്തമാക്കിയ നടിയാണ് ശ്രീദേവി. അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ നടിയെ ആരാധകര്‍ ഇന്നും ഓര്‍മ്മിക്കുന്നു.
താന്‍ ശ്രീദേവിയുടെ പിന്നാലെ പ്രണയവുമായി നടന്നത് പന്ത്രണ്ടു വര്‍ഷങ്ങള്‍ എന്ന് പറയുകയാണ് നടിയെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍. സ്ക്രീനില്‍ ശ്രീദേവിയെ ആദ്യമായി കണ്ടത് മുതല്‍ താന്‍ അവരുമായി പ്രണയത്തിലായി. ഏകപക്ഷീയ പ്രണയവുമായി താന്‍ അവര്‍ക്ക് പിന്നാലെ നടന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ 55-ആം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.
”അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി. ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്പോള്‍ അവര്‍ക്ക് ചുറ്റുംഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. എകദേശം പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു അവര്‍ക്കരികില്‍ എത്താന്‍.”
മോനാ കപൂറുമായി വിവാഹിതനായിരുന്ന ബോണി കപൂര്‍ വിവാഹ മോചന ശേഷമാണ് ശ്രീദേവിയെ വിവാഹം ചെയ്തത്. മോനയില്‍ ബോണിയ്ക്കുള്ള മകനാണ് അര്‍ജ്ജുന്‍ കപൂര്‍. ജാന്‍വി, ഖുശി എന്നിവര്‍ ശ്രീദേവിയില്‍ ഉണ്ടായ മക്കളാണ്.
Post Your Comments