ടെലിവിഷന്‍ രംഗത്ത് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി വരുന്ന ഈ ഷോ പലപ്പോഴും വിവാദത്തില്‍ പ്പെടാറുണ്ട്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ ചര്‍ച്ച അരിസ്റ്റോ സുരേഷും പേളി മാണിയും തമ്മിലുള്ള അടുപ്പമാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സഹ താരങ്ങള്‍ ചോദ്യവുമായി എത്തി. പേളി മാണി അതിരുകവിഞ്ഞ അടുപ്പം കാണിക്കുന്നുണ്ടെന്നായിരുന്നു അരിസ്റ്റോ സുരേഷ് പറഞ്ഞത്. എന്നാല്‍ അരിസ്റ്റോ സുരേഷിനോട് തനിക്ക് ഇഷ്ടമാണെന്നും അത് പ്രണയമെന്നുമല്ലായിരുന്നു പേളി മാണി പറഞ്ഞത്. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ പിന്നീട് പൊട്ടിക്കരച്ചിലിലെയ്ക്ക് മാറി.
പേളിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മനുഷ്യരായാല്‍ ഇത്രയ്ക്കും തരംതാഴരുതെന്നും ആരെക്കുറിച്ചും ഇങ്ങനെ ചിന്തിക്കരുതെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. കൂടാതെ തനിക്ക് ബിഗ് ബോസിനെ കാണണമെന്ന് അരിസ്റ്റോ സുരേഷ് അഭ്യര്‍ഥിച്ചു. തങ്ങളുടെ ജീവിതം വെച്ച് ഇങ്ങനെ കളിക്കരുതെന്നും പറഞ്ഞ് അരിസ്റ്റോ സുരേഷ് പൊട്ടിക്കരയുകയായിരുന്നു. അതിനിടയില്‍, എല്ലാത്തിനും കാരണക്കാരി പേളിയാണെന്ന് രഞ്ജിനിയും പറഞ്ഞു. പേളി പറഞ്ഞിട്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. അരിസ്റ്റോ സുരേഷിനെ കുറിച്ച് പുറംലോകം മോശം പറയരുതെന്നും രഞ്ജിനി പറഞ്ഞു. എന്നാല്‍ ഇടപെട്ട് പ്രശ്നം വലുതാക്കരുതെന്നായിരുന്നു പേളി പറഞ്ഞത്. അതേസമയം അരിസ്റ്റോ സുരേഷ് നിരപരധിയാണെന്നത് ലോകം അറിയണമെന്നും പറഞ്ഞ് അതിഥിയും രംഗത്ത് എത്തി. തുടര്‍ന്ന് അതിഥിയും പേളിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി. മഴ തുടങ്ങിയതോടെ രംഗം ശാന്തമാകുകയും ചെയ്തു
Post Your Comments