CinemaLatest NewsNEWS

കരുണനിധി തമിഴ് ജനതയുടെ കാരണവരായിരുന്നെന്ന് രജിനീകാന്ത് ; അദ്ദേഹത്തിന്റെ നഷ്ടം ആർക്കും നികത്താൻ കഴിയില്ലെന്നും സൂപ്പർസ്റ്റാർ

കരുണനിധി തമിഴ് ജനതയുടെ കാരണവരായിരുന്നെന്ന് രജിനീകാന്ത്. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞതോടെ നമ്മുക് നഷ്ടപെട്ടത് ഒരു കാരണവനെയാണെന്നും അദ്ദേഹത്തിന്റെ നഷ്ടം ആർക്കും നികത്താൻ കഴിയില്ലെന്നും സൂപ്പർസ്റ്റാർ രജനികാന്ത്. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ നടത്തിയ സ്മരണാഞ്ജലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജിനീകാന്ത്.

“തമിഴ്നാട്ടിൽ ഏതു ഉന്നതൻ വന്നാലും അവർ മടങ്ങുന്നത് കരുണാനിധിയെ കണ്ടിട്ട് ആണ്. അദ്ദേഹം മൂലം രാഷ്ട്രീയത്തിലേക്ക് വന്നത് ലക്ഷങ്ങളാണ്. എഐഡിഎംകെയുടെ പരിപാടികളില്‍ എംജിആര്‍ന്റെ ചിത്രത്തിനൊപ്പം കലൈഞ്ജറുടെ ചിത്രവും വയ്ക്കണം. കാരണം അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപപ്പെട്ടത് അദ്ദേഹത്തിന്റെ കൂടി വിയര്‍പ്പിനാലാണ്.” രജനി പറയുന്നു

അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച താൻ പറയേണ്ട ആവശ്യമില്ലെന്നും എംജിആറിനെയും ശിവാജി ഗണേശനെയും സൂപ്പർസ്റ്റാർ ആക്കിയത് അദ്ദേഹമാണെന്നും , അദ്ദേഹത്തോടൊപ്പം ചിലവിട്ട സമയങ്ങൾ മറക്കാൻ കഴിയുന്നില്ല എന്നും രജനി പറയുന്നു.ലൈഞ്ജര്‍ക്കൊപ്പം സൗഹൃദം പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെഎന്നും രജനി കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button