താര മക്കള്‍ അഭിനയ ലോകത്ത് ആധിപത്യമുറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഇത് ഇക്കാലത്ത് മാത്രം ഉണ്ടായ ഒന്നല്ല. പല കാലങ്ങളിലും നടീ നടന്മാരുടെ മക്കള്‍ സിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ആയിരത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ച മലയാളത്തിന്റെ നിത്യഹരിത നായകന് നസീറിനെ ആരാധിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ മകൻ ഷാനവാസ് ചില ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈയടുത്തായി സിനിമകളിൽ ഒന്നും തന്നെ അദ്ദേഹത്തെ കാണാറില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഷാനവാസ്.
നൂറു സിനിമകളിൽ അധികം അഭിനയിച്ചിട്ടും ഷാനവാസിനെ ആരും ശ്രദ്ധിക്കാത്തത് പ്രേംനസീറിന്റെ മകനായത് കൊണ്ടാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി താരം പറയുന്നത് ഇങ്ങന … ചാൻസ് ചോദിച്ച് അച്ഛന്റെ പേര് നശിപ്പിക്കാൻ താല്പര്യമില്ല. വിളിച്ചാൽ മാത്രമേ അഭിനയിക്കാൻ പോകൂ എന്നും, ചാൻസ് ചോദിച്ച് സംവിധായകരുടെ വീടിന്റെ വാതിൽ മുട്ടിയാൽ കിട്ടുമെങ്കിലും പിന്നീടവർ അത് പറഞ്ഞു കളിയാക്കുമെന്നും ഷാനവാസ് പറയുന്നു. ഞാൻ പ്രേംനസീറിന്റെ മകൻ അല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അങ്ങനെ ചെയ്തേനെ എന്ന് പറഞ്ഞ ഷാനവാസ്, ഞാൻ കാരണം അച്ഛന്റെ പേര് നശിക്കുന്നത് ഇഷ്ടമല്ലെന്നും കൂട്ടിച്ചേർത്തു തന്റെ വീടിൽ അടുപ്പ് പുകയാൻ സിനിമയുടെ ആവശ്യമില്ലെന്നും, ഇത് തന്റെ പാഷൻ മാത്രമാണെന്നും ഷാനവാസ് പറഞ്ഞു.
Post Your Comments