CinemaLatest NewsNEWS

ഇന്ദ്രന്‍സേട്ടന്‍ കണ്ണിനു കാണാന്‍ കഴിയാത്ത ആളല്ലെന്നു മഞ്ജു വാരിയർ ; മികച്ച വ്യക്തിത്വം എന്ന് പൃഥ്വിരാജ്

പതിറ്റാണ്ടുകളായി സിനിമ ലോകത് ഉള്ള നടനാണ് ഇന്ദ്രൻസ്. പക്ഷെ അദ്ദേഹത്തിന്റെ അഭിനയപാടവം എല്ലാരും തിരിച്ചറിയാൻ ഒരുപാട് വൈകിയിരുന്നു. മലയാള സിനിമയിലെ മുന്‍നിര നായകന്മാരോടൊപ്പം യുവതാരങ്ങളോടൊപ്പവും ഒരു പോലെ അഭിനയിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കഴിവുകൾക്ക് ഉള്ള അംഗീകാരം ആയി ആണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്.

തിരുവനന്തപുരത്ത് വച്ച്‌ നടന്ന ഇന്ദ്രന്‍സിനെ ആദരിക്കല്‍ ചടങ്ങിൽ ഇന്ദ്രൻസിന്റെ കുറിച് പൃഥ്വിരാജ് പറഞ്ഞത് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. മലയാള സിനിമയിലെ മികച്ച വ്യക്തിത്വം എന്നൊരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല തവണ ഇന്ദ്രന്‍സിന് ലഭിക്കുമായിരുന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇന്ദ്രൻസും ആയി എടുത്തതെന്നും പിന്നീട് ആ സൗഹൃദം ഇപ്പോഴും തുടരുന്നു എന്ന് പൃഥ്‌വി പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്ന് നടി മ‍ഞ്ജു പറഞ്ഞു. ഇന്ദ്രന്‍സിന്റെ അഭിനയത്തെ കുറിച്ച ഒന്നും പറയുന്നില്ല പക്ഷെ പുരസ്കാരദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞ വാക്കുകളെ കുറിച് പറയാൻ ആണ് തനിക്ക് താല്പര്യം എന്ന് മഞ്ജു പറഞ്ഞു. ഇന്ദ്രന്‍സേട്ടന്‍ കണ്ണിനു കാണാന്‍ കഴിയാത്ത് ആളല്ല. ഞങ്ങളൊക്ക കണ്‍നിറയെ അത്ഭുതത്തോടെ നോക്കുന്ന ആളാണെന്നും മ‍ഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button