ഷൂട്ടിങ്ങിനിടെ പരിക്ക് പാട്ടി നടി അമല പോൾ ആശുപത്രിയിൽ. കൊച്ചിയിലെ ആശുപത്രിയിൽ ആണ് താരം ചികിത്സയിൽ കഴിയുന്നത്. അതോ അന്ത പറവൈ എന്ന ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അമലയ്ക്ക് പരിക്ക് പറ്റിയത്.
ഡ്യൂപ്പിനെ ഉപയോഗിക്കാതെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ കൈ കുഴ തെറ്റുകയായിരുന്നു. അപകടം പറ്റിയിട്ടും സീൻ മുഴുവൻ അബ്ഹണിയിച്ചു കഴിഞ്ഞാണ് അമല ആശുപത്രിയിലേക്ക് പോയതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമലയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. 10 ദിവസത്തെ റെസ്റ്റിന് ശേഷമേ അമല ഇനി ഷൂട്ടിങ്ങിന് എത്തുകയുള്ളൂ.
Post Your Comments