CinemaGeneralMollywoodNEWS

‘മെയില്‍ ഷോവനിസ്റ്റിക് പിഗ്’ എന്ന് ഒരു പെണ്‍കുട്ടി എന്‍റെ മുഖത്ത് നോക്കി വിളിച്ചു; രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തുന്നു!

പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന നിരവധി സിനിമകള്‍ രണ്‍ജി പണിക്കരുടെ തൂലികയില്‍ പിറന്നിട്ടുണ്ട്, ന്യൂജെന്‍ സിനിമകളില്‍ ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങുന്ന രണ്‍ജി പണിക്കര്‍ ഒരുകാലത്തെ മലയാള സിനിമയുടെ കരുത്തുറ്റ രചയിതാക്കളില്‍ ഒരാളായിരുന്നു. ‘ഡോക്ടര്‍ പശുപതി’, ‘ആകാശ കോട്ടയിലെ സുല്‍ത്താന്‍’, തുടങ്ങിയ ചിത്രങ്ങള്‍ കോമഡി ട്രാക്കിലൂടെ രണ്‍ജി പണിക്കര്‍ എഴുതി തുടങ്ങിയപ്പോള്‍ പിന്നീടു വന്ന തലസ്ഥാനവും കമ്മീഷണറും ലേലവുമോക്കെയാണ് പ്രേക്ഷക മനസ്സില്‍ അത്ഭുതം കോറിയിട്ട സിനിമകള്‍.

ഇത്തരം സിനിമകളിലൊക്കെ ആണ്‍മേല്‍ക്കോയ്മ നിറഞ്ഞു നില്‍ക്കുന്നുവെന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ രണ്‍ജി പണിക്കര്‍ സിനിമയിലൂടെ സൃഷ്ടിക്കപ്പെടുന്നില്ലെന്നും അന്നത്തെ കാലത്ത് പരക്കെ ഒരു വിമര്‍ശനം നിലനിന്നിരുന്നു.

മെയില്‍ ഷോവനിസ്റ്റ് എന്ന ആക്ഷേപം താന്‍ സഹര്‍ഷം സ്വീകരിക്കാറുണ്ടെന്നു വ്യക്തമാക്കുകയാണ് രണ്‍ജി പണിക്കര്‍. ഒരിക്കല്‍ ഒരു ക്ലബിലെ ന്യൂയര്‍ പാര്‍ട്ടിക്കിടെ ഒരു പെണ്‍കുട്ടി തന്റെ മുഖത്ത് നോക്കി ‘മെയില്‍ ഷോവനിസ്റ്റിക്ക് പിഗ്’ എന്ന വിളിച്ചതായി താന്‍ ഓര്‍ക്കുന്നുവെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. ഞാന്‍ അതാണെന്ന് ആ കുട്ടി തിരിച്ചറിഞ്ഞു എന്ന് മാത്രമേ അതിനു അര്‍ത്ഥമുള്ളൂ, ഞാന്‍ അതല്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്ത്രീയാണ് കൂടുതല്‍ സ്ട്രോങ്ങ്‌ എന്ന് തിരിച്ചറിയുന്നത് കൊണ്ടായിരിക്കും ഒരു പക്ഷെ എന്നിലെ പുരുഷനിങ്ങനെ മെയില്‍ ഷോവനിസ്റ്റായി മാറുന്നത്. ടിവിയിലെ ഒരു ടോക് ഷോയ്ക്കിടെയായിരുന്നു രണ്‍ജി പണിക്കരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button