അഷ്ടമി രോഹിണി ദിനത്തില്‍ ഭാരതാംബയായി ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ മുന്നിലുണ്ടായിരുന്ന നടി അനുശ്രീയുടെ രാഷ്ട്രീയം എന്തെന്ന് സോഷ്യല്‍ മീഡിയ ആധികാരികമായി ചര്‍ച്ച ചെയ്തിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമത ഉള്ളത് കൊണ്ടല്ല ഘോഷയാത്രയില്‍ പങ്കെടുത്തതെന്നും അത് തന്റെ നാടിന്റെ ഉത്സവമായാത് കൊണ്ടാണ് ഭാരതാംബയായി വേഷമിട്ടു മുന്നില്‍ നിന്നതെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു, അഷ്ടമി രോഹിണിയുടെ ഘോഷയാത്രയില്‍ ഇനിയും താന്‍ പങ്കെടുക്കുമെന്നും, കുട്ടിക്കാലം മുതല്‍ക്കെ ബാലഗോകുലത്തില്‍ പോകാറുണ്ടെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടുകാരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അനുശ്രീ, തന്റെ അച്ഛന് ഉള്‍പ്പടെയുള്ളവര്‍ കോണ്‍ഗ്രസ് അനുഭാവികളാണെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും അവര്‍ക്ക് ഇല്ലെന്നും അനുശ്രീ വ്യക്തമാക്കുന്നു.
Post Your Comments